Site icon Janayugom Online

മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ; ​ഗതാ​ഗതം തടസപ്പെട്ടു

കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ​ഗതാഗതം തടസപ്പെട്ടു. മണ്ണുനീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്.

മണ്ണിടിച്ചിൽ തുടർച്ചയായയോടെ പഴയമൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്.

Eng­lish summary;Another land­slide in Munnar; Traf­fic was disrupted

You may also like this video;

Exit mobile version