Site iconSite icon Janayugom Online

തളിപ്പറമ്പ് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കനത്ത മഴയെ തുടർന്ന് കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. രണ്ടാം തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. നിർമ്മാണത്തിനായി കുന്നിടിച്ച ഭാഗമാണ് ഇടിഞ്ഞുവീണത്. ഇതോടെ നാട്ടുകാർ വൻ പ്രതിഷേധമുയർത്തി.ദേശീയപാതയിൽ നിന്നും ചെളിയും വെള്ളവും ഇരച്ചുകയറി വീടുകൾ അപകടത്തിലാകുന്നതിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കുപ്പത്തെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ദേശീയപാത ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് തളിപ്പറമ്പ് — പയ്യന്നൂർ റൂട്ടിൽ മുക്കാൽ മണിക്കൂർ ഗതാഗതം തടസപ്പെട്ടു. നിർമ്മാണ പ്രവൃത്തി തുടങ്ങിയതു മുതൽ ദുരിതം പേറുകയാണ് ഇവിടെയുള്ളവരെന്നാണ് പരാതി. മൂന്ന് വീടുകളിലാണ് വെള്ളം കയറിയത്. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. 

Exit mobile version