ചെങ്ങന്നൂരിൽ അഭിഭാഷകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മറ്റൊരു അഭിഭാഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡ്വ രാഹുൽ കുമാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഡ്വ അശോക് അമാനാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ചെങ്ങന്നൂർ കോടതിയിലെ ജൂനിയർ അഭിഭാഷകനാണ് രാഹുൽ കുമാർ. രാഹുലും അശോകും തമ്മിൽ വക്കാലത്തിനെ ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ അശോക് അമാൻ കൈയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് രാഹുൽ കുമാറിനെ കുത്തുകയായിരുന്നു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
english summary; Another lawyer tried to stab the lawyer
you may also like this video;