പശുവിനെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.
സമ്പത്ത് ബാട്ടി, ധന്‍സ എന്നിവരാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബ്രജേഷ് ബാട്ടി ചികിത്സയിലാണ്. പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗസംഘം ആദിവാസിയുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും മരിച്ചതെന്നും പൊലീസ് പറഞ്ഞു. ഒളിവിലായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ജബല്‍പുര്‍-നാഗ്പുര്‍ ഹൈവേ ഉപരോധിച്ചു.
English Summary: Another massacre in the name of the cow
You may like this video also
