ഒഡേസയിലെ ഉക്രെയ്ന്‍ സെെനിക കേന്ദ്രങ്ങള്‍ക്കു നേരെ റഷ്യയുടെ മിസെെലാക്രമണം. ഉക്രെയ‍്നിയന്‍ യുദ്ധക്കപ്പലും യുഎസ് നല്‍കിയ കാര്‍പ്പൂണ്‍ കപ്പല്‍ വേധ മിസെെല്‍ സംവിധാനവും ആക്രമണത്തില്‍ തകര്‍ന്നു. ധാന്യകയറ്റുമതി പുനരാരംഭിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പിന്തുണയോടു കൂടിയുള്ള കരാറില്‍ ഒപ്പിട്ട് നിമിഷങ്ങള്‍ക്കകം ഒഡേസ തുറമുഖത്ത് റഷ്യ മിസെെലാക്രമണം നടത്തിയിരുന്നു. ആക്രമണങ്ങള്‍ക്കിടയിലും ധാന്യക്കയറ്റുതി തുടരുമെന്ന് ഉക്രെയ്ന്‍ അറിയിച്ചു. മിസെെലാക്രമണം തുറമുഖത്ത് കാര്യമായ കേടുപാടുകളുണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യയുമായുള്ള ചര്‍ച്ചള്‍ കൂടുതല്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഒഡേസയിലെ ആക്രമണമെന്നും സെലന്‍സ്കി ആരോപിച്ചു. എന്നാല്‍ തുറമുഖത്തിന് നേരെയുള്ള ആക്രമണം റഷ്യ നിഷേധിച്ചതായി തുര്‍ക്കിയ അറിയിച്ചു.
ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും റഷ്യ അറിയിച്ചതായി തുര്‍ക്കിയ പ്രതിരോധ മന്ത്രി ഹുലുസി അക്കാര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തെ യുഎസും ബ്രിട്ടനും അപലപിച്ചു. ആക്രമണം കരാറിനോടുള്ള റഷ്യയുടെ പ്രതിബദ്ധതയുടെ വിശ്വാസ്യതയിൽ ഗുരുതരമായ സംശയം ഉളവാക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
English Summary:Another Missile Attack in Odesa; Ukraine military centers destroyed
You may also like this video