Site iconSite icon Janayugom Online

ഇന്ത്യയില്‍ പുതിയ ഒരു വൈറസ് കൂടി: അഡിനോ വൈറസ് ബാധിച്ച് ബംഗാളില്‍ മരിച്ചത് 36 കുട്ടികള്‍

viralviral

അഡിനോ വൈറസ് ബാധയെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ഇതുവരെ 36 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെയാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ബംഗാളില്‍ ഇപ്പോഴും അഡിനോ വൈറസ് കേസുകള്‍ നിയന്ത്രണാതീതമാണ്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് വിധേമാക്കിയ 1170 സാമ്പിളുകളില്‍ പകുതിയിലധികവും പോസിറ്റീവ് ആയിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ രണ്ട് പേര്‍ മാത്രമാണ് മരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞിരുന്നത്. ഇതിനിടെയാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അഡിനോവൈറസ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്.

Eng­lish Summary:Another new virus in India: 36 chil­dren died in Ben­gal due to ade­no virus

You may also like this video

Exit mobile version