Site iconSite icon Janayugom Online

ശ്രീലങ്കയിലെ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു

പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിക്ക് പിന്നാലെ ശ്രീലങ്കയില്‍ സര്‍ക്കാര്‍ അനുകൂലികളും പ്രതിപക്ഷവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലിനിടെ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 210 ആയി. ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് മഹിന്ദ രാജപക്സെ ഉപേക്ഷിച്ചു. പ്രതിഷേധക്കാര്‍ ടെംപിള്‍ ട്രീസിന് മുന്നില്‍ സംഘടിച്ചതോടെയാണ് മഹിന്ദ രാജപക്സെ അവിടെ നിന്ന് മാറിയത്.

ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. സംഘര്‍ഷ സ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആഭ്യന്തര കലാപത്തിനിടെ ഇന്നലെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടിരുന്നു. അമരകീര്‍ത്തി അതുകോരളയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഭരണപക്ഷ എംപി അമരകീര്‍ത്തി അതുകോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ 50 പേര്‍ക്കാണ് പരുക്കേറ്റത്. സമരത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തിയിരുന്നു. തൊഴില്‍ ഇടങ്ങളില്‍ പ്രതിഷേധ സൂചകമായി കറുത്ത പതാക ഉയര്‍ത്തി. പൊതു ഗതാഗത സര്‍വീസുകളും തടസപ്പെട്ടു. വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും അക്രമാസക്തമായിരുന്നു.

Eng­lish sum­ma­ry; Anoth­er police­man has been killed in clash­es in Sri Lanka

You may also like this video;

Exit mobile version