ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചു. മില്യാക്കോവ് സർഗെ എന്ന കപ്പൽ ജീവനക്കാരനെയാണ് മരിച്ചത്. ജഗത്സിംഗ്പൂർ ജില്ലയിലെ പരാദ്വീപിൽ നങ്കൂരമിട്ട കപ്പലിലാണ് ചൊവ്വാഴ്ച പുലർച്ചെ നാലരെയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒഡീഷയില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യൻ പൗരനാണിത്. അതേസമയം മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ രണ്ട് റഷ്യൻ പൗരൻമാരെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ പാവെൽ ആന്‍റോവ്, സുഹൃത്ത് ബിഡെനോവി എന്നിവരാണ് മരിച്ചത്. പാവെൽ ആന്‍റോവിനെ ഡിസംബർ 24നും വ്ലാഡിമർ ബിഡെനോവിനെ ഡിസംബർ 22നുമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ കടുത്ത വിമർശകനായിരുന്നു മരിച്ച പാവെൽ ആന്‍റോവ്.
English Summary;Another Russian citizen died in Odisha
You may also like this video