Site iconSite icon Janayugom Online

ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പ്

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി). ഹാക്കര്‍മാര്‍ ഫോണുകളിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ കൈക്കലാക്കാനും സാധ്യതയുണ്ട് എന്ന് ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനായി സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനും കമ്പനി നിർദേശിച്ചിട്ടുണ്ട്. 

ഐഫോൺ, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിൾ വാച്ച്, ആപ്പിൾ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സിഇആർടി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിൾ സോഫ്‌റ്റ്‌വെയറുകളിലുള്ള തകരാറുകൾ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നൽകി. കഴിഞ്ഞയാഴ്ചയാണ് പുതിയ സെക്യൂരിറ്റി അപ്ഡേറ്റ് ആപ്പിൾ പുറത്തിറക്കിയത്. പുതിയ പതിപ്പുകൾ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ മേയ് മാസത്തിലും സിഇആർടി സമാന രീതിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. 

Eng­lish Sum­ma­ry: Anoth­er secu­ri­ty warn­ing for Apple customers
You may also like this video

Exit mobile version