Site iconSite icon Janayugom Online

സ്നേഹ സാഹോദര്യത്തിന്റെ മറ്റൊരു കഥകൂടി; ക്രിസ്ത്യന്‍ പള്ളി മൈതാനിയില്‍ ഈദ്ഗാഹ്

EidEid

വിവാദമായ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിലൂടെ തെറ്റായ സന്ദേശം നൽകാൻ ചിലർ ശ്രമിക്കുന്നതിനിടെ മലപ്പുറത്ത് നിന്നും വീണ്ടും സ്നേഹ സാഹോദര്യത്തിന്റെ മറ്റൊരു കഥകൂടി. ചെറിയ പെരുന്നാൾ ദിനത്തിൽ മഞ്ചേരി സിഎസ്ഐ പള്ളി ഗ്രൗണ്ടിൽ നടന്ന ഈദ്ഗാഹാണ് സാഹോദര്യത്തിന്റെ കഥയായി മാറിയത്. നമസ്ക്‌കാരത്തിനുശേഷം ഫാദർ ജോയിക്ക് സ്നേഹോപാഹാരവും കൈമാറി.

സഹോദര മതസ്ഥർ തമ്മിൽ പരസ്‌പരം സ്നേഹം പങ്കിടുന്ന കാഴ്‌ച പകർത്താൻ വിവിധ മാധ്യങ്ങളും സ്ഥലത്തെത്തി. വെറുപ്പിന്റെ കടകൾ തുറക്കുന്ന കാലത്ത് ഇതൊരു അനിവാര്യതയാണെന്ന് ഫാദർ ജോയി മാധ്യമങ്ങളോട് പറഞ്ഞു. ഈദ്ഗാഹിനുവേണ്ടി ഒരുക്കങ്ങൾ നടത്തുന്നതിലുൾപ്പെടെ സിഎസ്ഐ പള്ളിയുടെ ഭാഗത്തുനിന്നും പൂർണ സഹകരണമാണുണ്ടായിരുന്നു. ഇത്, പതിവ് കാഴ്ചയാണ് മഞ്ചേരിക്കാർക്ക്. പക്ഷെ, വെറുപ്പിന്റെ വിഷ വിത്തുകളുമായി ചിലർ ബോധപൂർവം നാടിനെ മലിനമാക്കാൻ ശ്രമിക്കുന്ന വേളയില്‍ ഈ ചേർത്ത് പിടിക്കലുകൾ ചർച്ചചെയ്യേണ്ടത് അനിവാര്യതയാണെന്ന് നാട്ടുകാർ പറയുന്നു.

Eng­lish Sum­ma­ry: Anoth­er sto­ry of broth­er­ly love; Eidgah in the grounds of the Chris­t­ian Church

You may also like this video

Exit mobile version