Site iconSite icon Janayugom Online

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം: തിരുവനന്തപുരത്ത് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കടിയേറ്റു

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ മൂന്ന് പേർക്കും തൃശൂരില്‍ രണ്ടുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റു.തിരുവനന്തപുരത്ത് ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്തു കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികള്‍ക്കും ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു.  ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.
അതിനിടെ ആലുവ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച നായ ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്. തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു. ഇവരെ കടിച്ച തെരുവുനായ ആക്രമിച്ച മറ്റു വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്. തൃത്താല വെള്ളിയാങ്കല്ല് പാർക്കിലെ സുരക്ഷാ ജീവനക്കാരന് പട്ടി കടിയേറ്റു. മണികണ്ഠൻ എന്ന ജീവനക്കാരനാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.

Eng­lish Sum­ma­ry: Anoth­er stray dog ​​attack in the state: Five peo­ple, includ­ing chil­dren, were bit­ten in Thiruvananthapuram

You may like this video also

Exit mobile version