ജമ്മു കശ്മീരില്‍ ഭീകരര്‍ കശ്മീരി പണ്ഡിറ്റിനെ വെടിവച്ച് കൊന്നു. പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അചാന്‍ സ്വദേശിയായ സഞ്ജയ് ശര്‍മ്മ എന്നയാളാണ് കൊല്ലപ്പെട്ടത്. രാവിലെ ചന്തയിലേക്ക് പോകുന്നതിനിടയിലാണ് സഞ്ജയ് ശര്‍മ്മയ്ക്ക് ഭീകരരുടെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ശര്‍മ്മയെ ഉടന്‍തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയിരുന്നു സഞ്ജയ് ശര്‍മ്മ. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ മേഖലയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞവര്‍ഷം കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളുണ്ടായിരുന്നു. സഞ്ജയ് ശർമ്മയുടെ മരണം അതീവദുഃഖകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. കശ്മീരി പണ്ഡിറ്റുകളെ സംരക്ഷിക്കുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.
English Summary;Another terrorist attack; Kashmiri Pandit shot dead
You may also like this video