Site icon Janayugom Online

കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം; യുവാവിന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ​ ഇന്ന് രണ്ടരയോടെ ആണ് സംഭവം. യുവാവിന്റെ ​മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര പരിക്കേറ്റു. പെയാട് സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു.

കഴിഞ്ഞ ദിവസം പനവിള ജം​ഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകൻ മരിച്ചിരുന്നു. മുമ്പ് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് അനന്തു എന്ന ബിഡിഎസ് വിദ്യാർത്ഥിയും മരിച്ചിരുന്നു.

Eng­lish Sum­ma­ry: anoth­er tip­per acci­dent in katakada
You may also like this video

Exit mobile version