Site iconSite icon Janayugom Online

രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം: യുപിയില്‍ റയിൽവേ ട്രാക്കിൽ മരത്തടി കണ്ടെത്തി

traintrain

ഉത്തർപ്രദേശിലെ മലിഹാബാദ് റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ 6 കിലോയിലധികം ഭാരമുള്ള രണ്ടടി നീളമുള്ള മരത്തടി കണ്ടെത്തി. ഡൽഹിക്കും ലഖ്‌നൗവിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ നമ്പർ 14236 ബറേലി-വാരാണസി എക്സ്പ്രസിന്റെ പാതയിലാണ് മരത്തടി കണ്ടെത്തിയത്. 

മരത്തടി കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രെയിൻ സര്‍വീസ് രണ്ട് മണിക്കൂറോളം നിര്‍ത്തിവച്ചു. കൂടുതൽ അന്വേഷണത്തിനായി റെയിൽവേ അധികൃതർ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

ഓഗസ്റ്റിനു ശേഷം രാജ്യവ്യാപകമായി ഇത്തരം 18 ട്രെയിൻ അട്ടിമറി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും തുടർന്നുള്ള ആഴ്ചകളിൽ മൂന്നെണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ റെയിൽവേ വെളിപ്പെടുത്തി.

2023 ജൂൺ മുതൽ, എൽപിജി സിലിണ്ടറുകൾ, സൈക്കിളുകൾ, ഇരുമ്പ് ദണ്ഡുകൾ, സിമന്റ് കട്ടകൾ എന്നിവയുൾപ്പെടെ വിവിധ വസ്തുക്കള്‍ ട്രാക്കുകളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിൽ 15 എണ്ണം ഓഗസ്റ്റില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളവയാണെന്നും റയില്‍വേ അധികൃതര്‍ പറയുന്നു. 

Exit mobile version