Site iconSite icon Janayugom Online

മുതുകുളം അവാര്‍ഡ് അന്‍സാര്‍ ഇബ്രാഹീം ഏറ്റു വാങ്ങി

മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ (ബാലന്‍) തിരക്കഥാകൃത്തും മലയാള സിനിമയുടെ ആദ്യത്തെ ഗാനരചയിതാവ്, നാടകകൃത്ത്, നടന്‍ കവി, കഥകളി ഓട്ടന്‍ തുള്ളല്‍ രചയ്താവ് മുതുകുളം രാഘവന്‍ പിള്ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയ ഇരുപത്തിനാലാമത്തെ മുതുകുളം അവാര്‍ഡ് പ്രവാസ ലോകത്ത് അരങ്ങിന്റെ സ്പന്ദനങ്ങള്‍ക്ക് വീണ്ടെടുപ്പ് നടത്തുന്ന നാടക പ്രവര്‍ത്തകന്‍ സംവിധായകന്‍ അന്‍സാര്‍ ഇബ്രാഹിം ഏറ്റുവാങ്ങി.

കഴിഞ്ഞ 12 വര്‍ഷമായി ഒമാനിലെ മസ്‌ക്കറ്റില്‍ ഇന്‍ഡ്യന്‍ സ്‌കൂളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ടിക്കുന്നു. മലയാള നാടകം പുറം രാജ്യത്ത് ഏറ്റവും ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. നാടക രംഗത്ത് അദ്ദേഹം നല്‍കിയിട്ടുള സംഭാവനകള്‍ അണ് മുതുകുളം അവാര്‍ഡിനു അര്‍ഹമാക്കിയത്. മുതുകുളം കലാ വിലാസിനി വായനശാലയില്‍ നടന്ന ചടങ്ങില്‍ചലച്ചിത്ര എഡിറ്റര്‍ മധുസൂദനന്‍ കൈനകരി,കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാന്‍, ആര്‍ട്ടിസ്റ്റ് സുജാതന്‍(രംഗശില്പി), അഡ്വ. തോപ്പില്‍ സോമന്‍ (നാടകകൃത്തും സംവിധായകനും), സംഗീത സംവിധായകന്‍ ഋഷികേശ് എന്നിവര്‍ പങ്കെടുത്തു. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

Eng­lish sum­ma­ry; Ansar Ibrahim received the Muthuku­lam award

You may also like this video;

Exit mobile version