Site iconSite icon Janayugom Online

കാട്ടുപന്നികളിലെ ആന്ത്രാക്സ് ബാധ; പ്രതിരോധം ഊർജിതമാക്കി ആരോഗ്യവകുപ്പ്

തൃശൂർ അതിരപ്പള്ളിയിൽ മൃഗങ്ങളിൽ ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു. കാട്ടുപന്നികളിലാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. ഈ മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു.

വർഷങ്ങൾക്ക് മുൻപ് തുമ്പൂർമുഴി മേഖലയിൽ ഇത്തരത്തിൽ കാട്ട് പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. മുൻ കരുതൽ എന്ന് നിലയിൽ മേഖലയിലെ കന്നുകാലികളിൽ വാക്സിനേഷൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

വനമേഖലയിൽ നിന്ന്കാട്ട് പന്നികൾ പതിവായി ജനവാസ മേഖലയിൽ ഇറങ്ങുന്നതിനാൽ വളർത്ത് മൃഗങ്ങളെ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

ചൊവ്വാഴ്ച പിള്ളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ട കാട്ട് പന്നിയുടെ ജഡം മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണ കാരണം ആന്ത്രാക്സ് മൂലമെന്ന് സ്ഥിരീകരിച്ചത്.

Eng­lish summary;Anthrax out­breaks in wild boars; Health Depart­ment strength­ened defense

You may also like this video;

Exit mobile version