Site icon Janayugom Online

സ്ത്രീവിരുദ്ധ പരാമർശം: സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന് ഉടമയാണ് ജഡ്‌ജിയെന്ന് ആനി രാജ

ലൈംഗിക പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിലെ വിവാദ പരാമര്‍ശത്തില്‍ ജഡ്ജിക്കെതിരെ സിപിഐ നേതാവ് ആനി രാജ. സ്ത്രീകളെ കണ്ടാൽ പ്രകോപനമുണ്ടാക്കുന്ന മനസിന് ഉടമയാണ് ജഡ്‌ജിയെന്ന് ആനി രാജ പറഞ്ഞു. ജഡ്‌ജി സമൂഹത്തിന് ഭീഷണിയാണെന്നും, പദവിയിൽ നിന്നും നീക്കണം ആനി രാജ ആവശ്യപ്പെട്ടു. കേസിലെ അതിജീവിതയെ അപമാനിക്കുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. രാജ്യത്താകെ പ്രതിഷേധം ഉയരണമെന്നും ആനി രാജ ആവശ്യപ്പെട്ടു.

കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. സിവിക് ചന്ദ്രനെതിരെ പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമായിരുന്നുവെന്നായിരുന്നു ജഡ്ജിയുടെ വിവാദ പരാമര്‍ശം. ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും ഇത് വ്യക്തമായിട്ടുണ്ടെന്നും. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്നുമാണ് ഉത്തരവിൽ പറയുന്നത്.

Eng­lish Sum­ma­ry: Anti-fem­i­nist remarks: Annie Raja says Judge is a threat to society
You may also like this video

Exit mobile version