ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു. 700 ഓളം പേരാണ് ഇന്നലെ അര്‍ധരാത്രിയില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയത്. രാജ്യത്തെ സാമ്പത്തിക തകർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യമുന്നയിച്ച് ഒരു മാസമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിച്ചുവരികയാണ്.
കൂട്ടികളും കൂടുംബങ്ങളും ഉള്‍പ്പെടുന്നവരാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ലമെന്റിനു മുന്നിലെത്തിയത്. വ്യാഴാഴ്ച പാർലമെന്റിലേക്ക് പ്രതിഷേധ പദയാത്ര നടത്തിയ വിദ്യാർത്ഥികൾ പാർലമെന്റിന്റെ പ്രധാന കവാടത്തിലെ റോഡ് കയ്യേറി. പൊലീസ് ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സര്‍ക്കാര്‍ രാജിവയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിവിധ തൊഴിലാളി സംഘടനകളും പ്രതിഷേധമുഖത്തുണ്ട്. ആരോഗ്യം, തപാൽ, തുറമുഖം, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവയിലുടനീളമുള്ള നിരവധി തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നു. രണ്ടായിരത്തിലധികം തൊഴിലാളി യൂണിയനുകൾ പ്രതിഷേധത്തില്‍ അണിനിരന്നത്. അടിയന്തര സേവനങ്ങളും സഹായവും നല്‍കുന്നത് തൂടരുമെന്നും യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡെപ്യൂട്ടി സ്പീക്കറായി ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ രഞ്ജിത് സിയംബലപിത്തിയ വിജയിച്ചത് ഗോതബയ സര്‍ക്കാരിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. 40 എംപിമാര്‍ പിന്തുണ പിന്‍വലിച്ചതിനുശേഷമുള്ള പാര്‍ലമന്റിലെ ആദ്യ തെരഞ്ഞെടുപ്പ് അതീജിവിക്കാനായതും ആശ്വാസകരമാണ്. മുന്‍ പ്രസിഡന്റ് മെെത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി അംഗമാണ് രഞ്ജിത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റില്‍ ശക്തിതെളിയിക്കാന്‍ ഗോതബയ്ക്കായത്.
English summary; Anti-government protests erupt in Sri Lanka
You may also like this video;