Site iconSite icon Janayugom Online

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം

hijabhijab

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമാക്കി സ്ത്രീപക്ഷ സംഘടനകള്‍. മതനിയമങ്ങൾ ശക്തമാക്കാനുള്ള ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ഉത്തരവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകൾ പൊതുസ്ഥലത്ത് വച്ച് ഹിജാബ് ഊരിമാറ്റി ദൃശ്യങ്ങൾ പകർത്തി വ്യാപകമായി പ്രചരിപ്പിച്ചു.
ഇസ‍്‍ലാമിക വസ്ത്രധാരണം പൂർണമായി ഉപേക്ഷിക്കുന്നതിന്റെ ആദ്യ പടിയാണ് പരസ്യമായ ഹിജാബ് ബ­ഹിഷ്ക്കരണമെന്ന് പ്ര­ക്ഷേ­ാ­­­ഭ­കര്‍ പറഞ്ഞു. സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരുഷന്മാർ പ്രകടനങ്ങളും കൂട്ടായ്മകളും സംഘടിപ്പിച്ചു.
ഇസ്‍ലാമിക സമൂഹത്തിനെ ധാർമ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പ്രതികരിച്ചു. 

Eng­lish Sum­ma­ry: Anti-hijab protests in Iran

You may like this video also

Exit mobile version