ലണ്ടനിലെയും യുഎസിലെയും ആക്രമണത്തിന് പിന്നാലെ കാനഡയിലും ഇന്ത്യാ വിരുദ്ധ ആക്രമണം നടത്തി ഖലിസ്ഥാന്‍ അനുകൂലികള്‍. ഒന്റാറിയോ പ്രവിശ്യയിലെ ഹാമില്‍ട്ടണിലെ സിറ്റി ഹാളിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഖലിസ്ഥാന്‍ അനുകൂല, ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിവയ്ക്കുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മാനിച്ചയാണ് ആറടി ഉയരമുള്ള പ്രതിമ.
അക്രമത്തിനെതിരെ നടപടി എടുക്കുമെന്നും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കനേഡിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മര്‍ലിന്‍ ഗുവ്രെമോണ്ട് പറഞ്ഞു. കാനഡയില്‍ മുമ്പും ഗാന്ധിപ്രതിമയ്ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2022 ജൂലൈയില്‍ ടൊറന്റോയില്‍ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചിരുന്നു.
അതേസമയം മാര്‍ച്ച് 19 ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് കേസെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. യുഎപിഎ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. സംഭവത്തില്‍ ഉചിതമായ നിയമനടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കമ്മീഷന്‍ ഓഫിസിന് മുകളില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നശിപ്പിച്ചിരുന്നു.
English Summary: Anti-Indian violence in Canada too: Gandhi statue vandalized
You may also like this video