സമൂഹമാധ്യമങ്ങളില്‍ ഇസ്‍ലാം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമെതിര ആക്രമണം. ഹിന്ദു വിഭാഗങ്ങളുടെ വീടുകളും ക്ഷേത്രങ്ങളും ജനക്കൂട്ടം അഗ്നിക്കിരയാക്കി. സംഘര്‍ഷാവസ്ഥ രൂക്ഷമായിതിനെത്തുടര്‍ന്ന് ജനക്കുട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ച വ്യക്തിയെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. നിയമാവകാശ സംഘടനയായ ഐൻ ഒ സലീഷ് കേന്ദ്രയുടെ റിപ്പോർട്ട് അനുസരിച്ച്, 2013 ജനുവരി മുതൽ 2021 സെപ്റ്റംബർ വരെ ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിന് നേരെ 3,679 ആക്രമണങ്ങൾ നടന്നിട്ടുണ്ട്.
English Summary:Anti-Islamic remarks: Attacks on temples in Bangladesh
You may also like this video