വിവാദനായകനായ മുന്‍ ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ യുപിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളുമായി റാലി. ദുമാരിയാഗഞ്ചിലെ എംഎല്‍എയായിരുന്ന രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 19ന് നടന്ന റാലിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മുസ്‌ലിങ്ങളെ കൊലപ്പെടുത്തുമ്പോള്‍ അവര്‍ രാമന്റെ നാമം ജപിക്കുമെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളാണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത റാലിയില്‍ മുഴങ്ങിയത്. വീഡിയോ ക്ലിപ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ ആധികാരികത പരിശോധിച്ചതിനുശേഷം ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. ഹിന്ദു യുവവാഹിനി നേതാവായ മുന്‍ എംഎല്‍എ നിരവധി തവണ വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
english summary;Anti-Muslim rally in UP
you may also like this video;