എമ്പുരാൻ സിനിമയിൽ ഗുജറാത്ത് വംശഹത്യയിലെ സംഘപരിവാർ ഇടപെടൽ തുറന്നുകാട്ടിയതിന് പിന്നാലെ സംവിധായകൻ പൃഥ്വിരാജിനെതിരെ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. പൃഥ്വിരാജിന്റെ വിദേശ ബന്ധങ്ങൾ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് കെ ഗണേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണ്. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിന്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്’- ഗണേഷ് കുറിച്ചു

