കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 38 പ്രവർത്തകരെ ആറ് വർഷത്തേക്ക് സസ്‌പെൻഡ് ചെയ്ത് ഗുജറാത്ത് കോൺഗ്രസ്. ഇതുവരെ 95 പേർക്കെതിരെ 71 പരാതികൾ ലഭിച്ചതായി അതിന്റെ കൺവീനർ ബാലുഭായ് പട്ടേൽ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 38 ഭാരവാഹികളെയും പ്രവർത്തകരെയും ഞങ്ങൾ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കും. എട്ട് പ്രവർത്തകർക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്,” പട്ടേൽ പറഞ്ഞു.
സുരേന്ദ്രനഗർ ജില്ലാ പ്രസിഡന്റ് രായാഭായ് റാത്തോഡ്, നർമ്മദ ജില്ലാ പ്രസിഡന്റ് ഹരേന്ദ്ര വാലണ്ട്, മുൻ നന്ദോഡ് എംഎൽഎ പി ഡി വാസവ എന്നിവരടക്കം 38 പേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 1, 5 തീയതികളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 156 സീറ്റുകൾ നേടിയിരുന്നു.
English Summary: Anti-party activities: Congress suspended 38 workers
You may also like this video