ടോക്യോ ഒളിമ്പിക്സിന് പിന്നാലെ പാരിസ് ഒളിമ്പിക്സിലും താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന് ആന്റി സെക്‌സ് കാര്‍ഡ്‌ബോര്‍ഡ് ബെഡുകള്‍. എന്നാല്‍ ടോക്യോയില്‍ നിന്നും വ്യത്യസ്തമായി കരുത്തുറ്റ ബെഡുകളാണ് പാരിസിലെ ഒളിമ്പിക് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത് എന്ന് വീഡിയോ സഹിതം തെളിയിക്കുകയാണ് ഓസ്ട്രേലിയന്‍ ടെന്നീസ് താരങ്ങള്‍. ഒളിമ്പിക് വില്ലേജിലെ ബെഡുകളുടെ കരുത്ത് പരിശോധിക്കാനായി ഓസ്ട്രേലിയന്‍ ടെന്നീസ് ടീം അംഗങ്ങളായ ഡാരിയ സാവിയ്യെ, എല്ലെന്‍ പെരസ് എന്നിവരാണ് ഒളിമ്പിക് വില്ലേജിലെ കിടക്കകളിലേക്ക് ചാടിയും തലകുത്തി മറിഞ്ഞുമെല്ലാം കരുത്ത് പരിശോധിച്ചത്. ഐറിഷ് ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റായ റൈസ് മക്ലെനാഗനും കാര്‍ഡ്‌ബോര്‍ഡ് കട്ടിലില്‍ ചാടിമറിയുന്നതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇതിനെ ആന്റി സെക്‌സ് ബെഡ് എന്ന് വിളിക്കാനാകില്ലെന്നും റൈസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തവണ കോവിഡിന്റെ സമയത്ത് നടന്ന ടോക്യോ ഒളിമ്പിക്സിനിടെയാണ് കാര്‍ഡ്‌ബോര്‍ഡ് കട്ടിലുകള്‍ വൈറലാകുന്നത്. ഗെയിംസിനെത്തുന്ന താരങ്ങള്‍ തമ്മിലുള്ള ശാരീരിക ബന്ധം ഒഴിവാക്കാനാണ് സംഘാടകര്‍ ഇത്തരത്തിലുള്ള കട്ടിലുകള്‍ ഒരുക്കിയിരിക്കുന്നതെന്ന് ഒരു താരം ആരോപിച്ചതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. പിന്നാലെ ഇതിന് ‘ആന്റി സെക്‌സ് കാര്‍ഡ്‌ബോര്‍ഡ് ബെഡ് ’ പേരും ലഭിച്ചിരുന്നു. ഒരാളുടെ ഭാരം മാത്രം താങ്ങാന്‍ കഴിയുന്നതരത്തില്‍ കാര്‍ഡ്ബോര്‍ഡുകള്‍ കൊണ്ടുണ്ടാക്കിയ ബെഡുകളായിരുന്നു ഇത്. 18000ത്തോളം കട്ടിലുകളാണ് ഇത്തരത്തില്‍ കഴിഞ്ഞ ഒളിമ്പിക്സിന് തയ്യാറാക്കിയിരുന്നത്.
ശക്തിപരീക്ഷണത്തില്‍ വിജയിച്ചെങ്കിലും ഒളിമ്പിക് വില്ലേജില്‍ ലഭിച്ച കിടക്കകളില്‍ പല കായികതാരങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട്.
English Summary ; ‘Anti-sex beds’ in Paris too; Check out the stars by jumping and nodding
You may also like this video