Site iconSite icon Janayugom Online

പുൽക്കൂടുകളിലെ യേശുക്രിസ്തുവിന്റെത് ഉൾപ്പെടെയുള്ള രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് വീടുകളിൽ ഒരുക്കിയിരുന്ന പുൽക്കൂടുകളിലെ യേശുക്രിസ്തുവിന്റെത് ഉൾപ്പെടെയുള്ള രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കാർത്തികപ്പള്ളി ചിങ്ങോലി വെമ്പുഴ ക്രിസ്ത്യൻ ദേവാലയതിന് സമീപമുള്ള വചനം വീട്ടിൽ സന്തോഷ്, തുണ്ടിൽ വിനോദ് , കളവേലിൽ ജോൺസൺ എന്നിവരുടെ വീടുകളിൽ താങ്കളാഴ്ച്ച അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്. കരിയിലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ആണ് വീടുകൾ ഉള്ളത്. റോഡരികിൽ രൂപങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ കരിയിലകുളങ്ങര, തൃക്കുന്നപ്പുഴ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധനകൾ നടത്തി.

Exit mobile version