Site iconSite icon Janayugom Online

പുകയില വിരുദ്ധ ക്ലിനിക്കുകൾ സബ് സെന്റർ തലത്തിൽ കൂടി

സംസ്ഥാനത്ത് പുകയില വിരുദ്ധ ക്ലിനിക്കുകൾ ഈ വർഷം മുതൽ സബ് സെന്റർ തലത്തിൽ കൂടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ജെപിഎച്ച്എൻ, ജെഎച്ച്ഐ എന്നിവർക്ക് പരിശീലനം നൽകി പുകവലി ശീലം ഉള്ളവർക്ക് കൗൺസിലിങ്ങും ആവശ്യമായവർക്ക് ചികിത്സയും നൽകും. തൃശൂർ ജില്ലയിൽ 25 സബ് സെന്ററുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും.

രണ്ടാം ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ളവരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; Anti-tobac­co clin­ics at the sub-cen­ter level

You may also like this video;

Exit mobile version