കോവിഡിന്റെ ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡി കണ്ടെത്തി. കോവിഡിനെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സംഘമാണ് കണ്ടെത്തല്‍ നടത്തിയത്. നേച്വര്‍ ജേണലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ് വൈറസിന്റെ സ്പൈക് പ്രോട്ടീനിലാണ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്. വൈറസ് നിര്‍വീര്യമാക്കാനുള്ള ആന്റിബോഡിയുടെ കഴിവ് ഉപയോഗപ്പെടുത്തി ഫലപ്രദമായ വാക്സിനുകളും മരുന്നുകളും വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡേവിഡ് വെസ്‌ലെര്‍ പറഞ്ഞു. ഭാവിയില്‍ വൈറസിന് കൂടുതല്‍ വകഭേദം സംഭവിച്ചാലും ആന്റിബോഡിയില്‍ മാറ്റം സംഭവിക്കാനിടയില്ല.
അതുകൊണ്ടുതന്നെ ഭാവികാലത്തേയ്ക്ക് വേണ്ടിയുള്ള മികച്ച കണ്ടെത്തലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സിയാചിലെ വാഷിങ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിന്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറാണ് വെസ്‌ലെര്‍. ഒമിക്രോണിന്റെ സ്പൈക് പ്രോട്ടിനില്‍ 37 വകഭേദമാണ് സംഭവിച്ചിരിക്കുന്നത്. ഇത്രയധികം വകഭേദം സംഭവിക്കുന്നത് വിരളമാണ്. വകഭേദത്തെ തുടര്‍ന്നുണ്ടായ മാറ്റങ്ങളാണ് ഒമിക്രോണിന്റെ വ്യാപനശേഷി വര്‍ധിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.
english summary; Antibody to Omicron was found
you may also like this video;