Site iconSite icon Janayugom Online

പുരാവസ്തുകള്ളപ്പണതട്ടിപ്പ്കേസ് ; ഇഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി കെ സുധാകരന്‍

പുരാവസ്തു കള്ളപ്പണ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ഇഡിക്ക് മുന്നില്‍ ഇന്നും ഹാജരായി. ഇത് രണ്ടാംതവണയാണ് സുധാകരന്‍ ഇഡി സംഘത്തിന് മുന്നില്‍ എത്തുന്നത്. ആറ് വര്‍ഷത്തെ ബാങ്ക് ഇടപെടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ സുധാകരന് ഇഡിനിര്‍ദ്ദേശം നല്‍കി.

2018ല്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ കലൂരിലുള്ള വീട്ടില്‍വെച്ച് സുധാകരന്‍ പത്ത് ലക്ഷംരൂപ കൈപറ്റിയെന്നാണ് മോന്‍സന്‍റെ മുന്‍ ജീവനക്കാരന്‍ ജിന്‍സണ്‍മൊഴി നല്‍കിയത്. മോന്‍സണുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ചില പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പിലാണ് പണം കൈമാറിയതെന്നാണ് മൊഴി.

പണം കൈമാറിയത് തന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്ന് പുരാവസ്തു തട്ടിപ്പ് കേസില്‍ പരാതി നല്‍കിയ അനൂപ് അഹമ്മദും ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് പുരോഗമിക്കുന്നത്. സമാനമായ കേസില്‍ കെ സുധാകരനെ നേരത്തെ ക്രൈ ബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു

Eng­lish Summary: 

Antiq­ui­ties fraud case; K Sud­hakaran appeared for ques­tion­ing before ED

You may also like this video:

Exit mobile version