Site iconSite icon Janayugom Online

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്തു

മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി.
മോൻസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വച്ച് കെ സുധാകരൻ പത്തു ലക്ഷം രൂപ കൈപ്പറ്റി എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്  ചോദ്യം ചെയ്യുന്നത്. മോൻസന്റെ മുൻ ജീവനക്കാരൻ ജിൻസണും പരാതിക്കാരൻ അനൂപുമാണ് സുധാകരനെതിരെ മൊഴി നൽകിയത്. എന്നാൽ ഈ ആരോപണം സുധാകരൻ പാടെ നിഷേധിച്ചിരുന്നു.
കഴിഞ്ഞ മാസം 22 ന് ഇഡി ഓഫീസിൽ ഒമ്പത് മണിക്കൂറോളം നീണ്ട മൊഴിയെടുപ്പ് നടത്തിയിരുന്നു. തുടർന്നാണ് വീണ്ടും ഹാജരാകണമെന്ന് കാട്ടി ഇഡി നോട്ടീസ് നൽകിയിരുന്നത്. പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതാണ്.
Eng­lish sum­ma­ry; Antiq­ui­ties scam case: K Sud­hakaran ques­tioned by ED again
​Look up details
you may also like this video;

Exit mobile version