സംസ്ഥാനത്തെ മാറ്റി മറിച്ചത് ഗ്രാമ വിദ്യാലയങ്ങളാണെന്ന് ആന്റോആന്റണി എംപി അഭിപ്രായപ്പെട്ടു. മക്കപ്പുഴ ഗവഎൽപിസ്‌കൂൾ ശതാബ്ദി ആഘോഷവും സ്‌കൂൾ വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള വികസനത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണ്. മന്നത്ത് പദ്‌മനാഭൻ കൊണ്ടുവന്ന വിപ്ലവം വിദ്യാലയങ്ങളിലൂടെയാണ്.
സമൂഹത്തിലെ സാധാരണക്കാർക്ക് അദ്ദേഹം വിദ്യാലയം തുറന്നുകൊടുത്തുവെന്നും എംപി. പറഞ്ഞു. പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് നാരായൺ എംഎൽഎ. മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എംഎസ്സുജ, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ സൗമ്യ ജിനായർ, എംജിശ്രീകുമാർ, ഷേർളി ജോർജ്, എഇഒ പ്രീതി ജോസഫ്, ബിപിസി ഷാജി എസലാം, പ്രഥമാധ്യാപിക സിന്ധു ജിനായർ, റിങ്കു ചെറിയാൻ, പിടിഎപ്രസിഡന്റ് വി ജി സുരേഷ്‌കുമാർ, വൈസ് പ്രസിഡന്റ് കെപിഅനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ വിദ്യാർഥിസംഗമവും നടന്നു.