Site iconSite icon Janayugom Online

സംസ്ഥാന ഗതാഗത മന്ത്രിമാരുടെ സമ്മേളനം ആന്റണി രാജു പങ്കെടുത്തു

കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ അദ്ധ്യക്ഷതയിൽ വിഞ്‌ജാൻ ഭവനിൽ നടന്ന സ്റ്റേറ്റ് — യൂണിയൻ ടെറിട്ടറി ട്രാൻസ്പോർട്ട് മന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു പങ്കെടുത്തു.

വാഹനങ്ങളുടെ വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ, ഇലക്ട്രിക് ബസുകളുടെ ഫിനാൻസിംഗ്, ഒട്ടോമേഷൻ ഓഫ് ലേണിംഗ് ലൈസൻസ്, വെഹിക്കിൾ ഫിറ്റ്നെസ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നീ വിഷയങ്ങളായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട.

മന്ത്രിക്കൊപ്പം ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐ.പി.എസ്. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Antony Raju attend­ed the meet­ing of State Trans­port Ministers

You may also like this video

Exit mobile version