തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ബന്ധപ്പെട്ട സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തില്‍ ആന്റണി രാജു നിയമസഭാംഗമായിരിക്കാന്‍ അയോഗ്യനായ സാഹചര്യത്തില്‍ തിരുവനന്തപുരം സീറ്റ് ജനുവരി മൂന്ന് മുതല്‍ ഒഴിവ് വന്നിട്ടുണ്ടെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
ആന്റണി രാജു എംഎൽഎയ്ക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻ ജീവനക്കാരനായ ജോസിനും തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
വിധിക്കു പിന്നാലെ അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരു മാസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രണ്ട് വർഷത്തിനു മുകളിൽ ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
ആന്റണി രാജുവിനെ അയോഗ്യനാക്കി

