Site iconSite icon Janayugom Online

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണം എന്ന് ഉത്തരവ്

anupamaanupama

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനുള്ളിൽ തിരികെ എത്തിക്കണം എന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇന്നലെ രാത്രി ഉത്തരവിറക്കി. ശിശു ക്ഷേമ സമിതിക്കാണ് ഉത്തരവ് നൽകിയത്. സിഡബ്ല്യൂസിയുടെ ഉത്തരവ് പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. ശനിയാഴ്ച കേസ് കുടുംബ കോടതി പരി​ഗണിക്കാനിരിക്കെയാണ് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നീക്കം. കുഞ്ഞിന്റെ ഡി എൻ എ പരിശോധന ഉൾപ്പെടെ നടത്തി റിപ്പോർട്ട് നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഇന്ന് 11 മണിക്ക് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് മുമ്പാകെ അനുപമ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് അനുപമ പറഞ്ഞു.

eng­lish sum­ma­ry: Anu­pa­ma’s child should be returned with­in five days

you may also like this video;

Exit mobile version