Site iconSite icon Janayugom Online

അന്‍വറിന്റെ പിന്തുണ; കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എ കെബാലന്‍

ചേലക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരായി മ്ലേച്ഛമായ പരാമര്‍ശം നടത്തിയ പി വി അന്‍വറിന്റെ പിന്തുണ സ്വീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സിപിഐ(എം) നേതാവ് എ കെ ബാലന്‍.അന്‍വര്‍ പ്രതിപക്ഷനേതാവിനെതിരേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നുംഅന്‍വറിന്റെ ആരോപണം ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് ഒരു നടപടിയും സ്വീകരിക്കാതിരിക്കലാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.കരുണാകരന്റെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മനസുകാണിക്കാത്ത രാഹുല്‍ എന്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണെന്ന വിമര്‍ശനവും എ കെ ബാലന്‍ ഉന്നയിച്ചു.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആഗ്രഹം പ്രകടിപ്പിച്ചു. അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ഥിയായതിനാലും സ്വതന്ത്ര ചിഹ്നത്തിലാണ് മത്സരിക്കുന്നത് എന്നുള്ളതുകൊണ്ടുംആ അഭിപ്രായത്തെ തള്ളിയില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന്റേയും കല്ല്യാണിക്കുട്ടി അമ്മയുടേയും ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മനസുകാണിക്കാത്ത രാഹുല്‍ എന്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാണ്. ഇതുപോലെ കരുണാകരനേയും കുടുംബത്തേയും മ്ലേച്ഛമായ ഭാഷയില്‍ അഭിസംബോധന ചെയ്ത ഏതെങ്കിലുമൊരു കോണ്‍ഗ്രസിന്റെ നേതാവുണ്ടോയെന്നും എ കെ ബാലന്‍ ചോദിച്ചു 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ 150 കോടി ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മത്സ്യവണ്ടിയില്‍കടത്തുന്നതിന് നേതൃത്വം കൊടുത്തയാളാണ് കേരളത്തിലെ പ്രതിപക്ഷനേതാവ് എന്നാണ് അന്‍വര്‍ പറഞ്ഞത്.അത്രയും വലിയ ഭാരം താങ്ങാന്‍ കഴിവുള്ളയാളല്ല പ്രതിപക്ഷനേതാവെന്ന് ഞാന്‍ അന്നേ പറഞ്ഞു.അതിനെ തുടര്‍ന്ന് അന്‍വറും പ്രതിപക്ഷനേതാവും തമ്മില്‍ നടത്തിയിട്ടുള്ള വാക്‌പോരാട്ടം നമ്മള്‍ കണ്ടതാണ് ഈ ആരോപണം അന്‍വര്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല. എന്നാല്‍ അന്‍വറിനെതിരായി ഒരു വക്കീല്‍ നോട്ടീസുപോലും പ്രതിപക്ഷനേതാവ് കൊടുത്തിട്ടില്ല. ഇതില്‍ അന്‍വറിന്റെ നിലപാടെന്താണ് ? മുമ്പ് പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ? പ്രതിപക്ഷനേതാവിന്റെ നിലപാടെന്താണ്?- എ.കെ ബാലന്‍ ചോദിച്ചു അന്‍വറിന്റെ ആരോപണം ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് ഒരു നിയമനടപടിയും സ്വീകരിക്കാതിരിക്കലാണോ അദ്ദേഹം ഉദ്ദേശിക്കുന്നത്.

രണ്ടുപേരും ഇത് വ്യക്തമാക്കണം.ഇത്രയും ഗുരുതരമായ ആരോപണം പറഞ്ഞ വ്യക്തി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമ്പോള്‍ ശക്തമായിട്ടുള്ള നിലപാട് പ്രതിപക്ഷനേതാവ് സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചേലക്കരയില്‍ ദളിത് വനിതയാണ് മത്സരിക്കുന്നത്. വായില്‍ത്തോന്നിയതാണ് അന്‍വര്‍ പറഞ്ഞത്.

ദളിത് സമൂഹത്തില്‍ നിന്ന് വന്ന കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കെതിരായി ഇത്രത്തോളം മ്ലേച്ഛമായ അഭിപ്രായം പറഞ്ഞ ഒരാളാണ് അന്‍വര്‍. ആ അന്‍വറിന്റെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിക്കുന്നുണ്ടോ എന്നും വ്യക്തമാക്കണം.വരും ദിവസങ്ങളില്‍ കോണ്‍ഗ്രസിന്റെയുള്ളില്‍ ശക്തമായ പൊട്ടലുണ്ടാകുമെന്നും യുഡിഎഫിന്റെ ദയനീയമായ പരാജയമാണ് പാലക്കാട് മണ്ഡലത്തില്‍ കാണാന്‍ പോകുന്നതെന്നും എകെ ബാലന്‍ പറഞ്ഞു.

Exit mobile version