Site iconSite icon Janayugom Online

വോട്ടിനുവേണ്ടി എന്തുമാകാം ല്ലേ; സ്ത്രീയെ പിടിച്ച് മടിയില്‍ക്കിടത്തി തെലങ്കാന മന്ത്രി, വീഡിയോ

reddyreddy

വോട്ടിനുവേണ്ടി ഏത് രീതിയിലും തരംതാഴാമെന്ന് തെലങ്കാന തൊഴിൽ, തൊഴിൽ വകുപ്പ് മന്ത്രി സി എച്ച് മല്ല. വിചിത്രമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ റെഡ്ഡിയുടെ പ്രവര്‍ത്തി വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന പൊതുപരിപാടിക്കിടെ തന്നോടൊപ്പമിരുന്ന സ്ത്രീയെ മടിയില്‍ കിടത്തിയാണ് ഇത്തവണ മന്ത്രി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

പ്രചാരണ വേളയിലാണ് സംഭവം. വൈറൽ വീഡിയോയിൽ, മല്ല റെഡ്ഡി ഒരു സ്ത്രീയോട് എഴുന്നേറ്റ് മുന്നോട്ട് വരാൻ ആവശ്യപ്പെടുന്നത് കാണാം. തുടര്‍ന്ന് അയാൾ അവരെ തന്റെ മടിയിൽ ഇരുത്തുന്നതും വീഡിയോയില്‍ കാണാം.

പ്രചരണത്തിനിടെ തന്റെ പഴയ സ്കൂട്ടര്‍ ഓടിച്ച് മൂന്ന് ദിവസം മുമ്പും റെഡ്ഡി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

Eng­lish Sum­ma­ry: Any­thing can be done for votes, right? Telan­gana min­is­ter holds woman in lap, video

You may also like this video

Exit mobile version