Site iconSite icon Janayugom Online

സംഘര്‍ഷങ്ങള്‍ക്കുപുറമെ മണിപ്പൂരിനെ നടുക്കി ഭൂചലനവും

quakequake

മണിപ്പൂരിലെ ഉഖ്രുളിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്).
പുലർച്ചെ 5.01നാണ് ഭൂചലനം ഉണ്ടായത്. 20 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു. അതേസമയം ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. 

അതിനിടെ രാജസ്ഥാനിലെ ജയ്പൂരിലും ഭൂചലനമുണ്ടായി. അര മണിക്കൂറിനുള്ളില്‍ മൂന്ന് ഭൂചലനങ്ങളാണ് ഇവിടെ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ 4.09 ന് ജയ്പൂരിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴ്ചയിലാണ് ആദ്യ ചലനം ഉണ്ടായത്. ഭൂചലനം ഉണ്ടായത്. ഇതിനെ തുടർന്ന് പുലർച്ചെ 4.22ന് റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ തുടർചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പിന്നീട് റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. ഇതിലും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Apart from the con­flicts, the earth­quake shook Manipur

You may also like this video

Exit mobile version