ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപം എഎസ് ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി. എ എസ് ഐയെ കുത്തിയ വിഷ്ണു അരവിന്ദ് പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു.
ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്ണു അരവിന്ദിനെ പൊലീസ് പിടി കൂടാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ പൊലീസിനെ കുത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. എളമക്കര എഎസ്ഐ പി എം ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തി പരിക്കേൽപിച്ചത്. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടി കൂടി അറസ്റ്റ് രേഖപ്പെടുത്തി. ലുലു മാളിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ പൊലീസ് തടഞ്ഞു നിർത്തവെയാണ് വിഷ്ണു എ എസ് ഐ ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപ്പിച്ചത്.
English Summary: Apologising witness in the case where the accused in the case of stabbing ASI attacked the actress
You may like this video also