Site icon Janayugom Online

മാപ്പപേക്ഷ: വലിയ പരസ്യം നല്‍കി പതഞ്ജലി

pattanjali

സുപ്രീം കോടതിയുടെ നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബാ രാംദേവിന്റെ പുതിയ പരസ്യം.
ഇന്നലത്തെ പത്രത്തിലാണ് പതഞ്ജലി ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം കൂടുതൽ വലുപ്പത്തിൽ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം മാപ്പപേക്ഷ വളരെ ചെറുതായി നൽകിയതിൽ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദിനപത്രങ്ങളുടെ പേജുകളില്‍ നാലിലൊന്ന് വലിപ്പത്തിലാണ് നിരുപാധികം മാപ്പ് പറഞ്ഞുള്ള പുതിയ പരസ്യം.

വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പപേക്ഷ. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും മാപ്പപേക്ഷിക്കുന്നതായും ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും പരസ്യത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാൻ കഴിയാത്തതിനും നിരുപാധികം ക്ഷമ ചോദിക്കുന്നതായി പരസ്യത്തിലുണ്ട്. 

കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ ക്ഷമാപണം നടത്താനായി പതഞ്ജലി പത്രത്തിൽ നൽകിയ പരസ്യത്തിന് വലിപ്പം പോരെന്നും, മൈക്രോസ്കോപ്പിലൂടെ നോക്കണോ എന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. പിന്നാലെയാണ് വലുപ്പം വർധിപ്പിച്ച് വീണ്ടും പതഞ്ജലി മാപ്പപേക്ഷ നല്‍കിയത്. കേസില്‍ അടുത്ത വാദം 30ന് കേള്‍ക്കും.

Eng­lish Sum­ma­ry: Apol­o­gy: Patan­jali gave big advertisement

You may also like this video

Exit mobile version