Site iconSite icon Janayugom Online

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവികരുടെ അപ്പീല്‍ സ്വീകരിച്ചു; വാദം ഉടന്‍

qatarqatar

ചാരവൃത്തി ആരോപിച്ച് ഖത്തര്‍ അറസ്റ്റ് ചെയ്ത് വധശിക്ഷയ്ക്ക് വിധിച്ച എട്ട് മുന്‍ നാവികരുടെ അപ്പീല്‍ കോടതി സ്വീകരിച്ചു. അടുത്ത ഘട്ട വാദം കേള്‍ക്കല്‍ ഉടന്‍ ആരംഭിച്ചേക്കും. ഇന്നലെയാണ് കോടതി അപ്പീല്‍ സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ഖത്തറില്‍ പ്രതിരോധ കമ്പനിയായ ദഹാര ഗ്ലോബലില്‍ ജോലി ചെയ്തിരുന്ന എട്ട് മുൻ ഇന്ത്യന്‍ നാവിസേനാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തത്. നാവികര്‍ക്കായി സമര്‍പ്പിച്ച നിരവധി ജാമ്യാപേക്ഷകള്‍ നിരസിക്കുകയും അവര്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്ത ഖത്തര്‍ പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

എട്ടുപേരും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്കുവേണ്ടിയും ഇസ്രയേലിനുവേണ്ടിയും ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ഖത്തറിന്റെ ആരോപണം. കേസ് നടപ്പിലാക്കുന്നതില്‍ വന്ന വീഴ്ചയും കെടുകാര്യസ്ഥതയും രാജ്യത്തെ കനത്ത പ്രതിസന്ധിിയിലാക്കിയിരുന്നു.
ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍.

എട്ടുപേരുടെയും അപ്പീല്‍ ഔദ്യോഗികമായി നല്‍കിയതായി നേരത്തെ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. 

Eng­lish Sum­ma­ry: Appeal of for­mer sailors sen­tenced to death in Qatar accepted

You may also like this video

Exit mobile version