Site iconSite icon Janayugom Online

ആപ്പ് സ്റ്റോറില്‍ നിന്ന് 1,35000 ആപ്പുകള്‍ നിക്കം ചെയ്ത് ആപ്പിള്‍

appleapple

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തു. ആപ്പിള്‍ ആവശ്യപ്പെട്ട ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങള്‍ ഡവലപ്പര്‍മാര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ആപ്പിള്‍ ഈ നടപടി സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ ആപ്പ് സ്റ്റോറില്‍ നിന്നാണ് ആപ്പുകള്‍ നീക്കം ചെയ്തത്. ആപ്പ് സ്റ്റോര്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യല്‍ നടപടിയാണിത്. ആവശ്യമായ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആപ്പുകള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഡവലപ്പര്‍മാര്‍ക്ക് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിവരങ്ങള്‍ മുതലായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നില്ല എന്നാണ് ആപ്പിളിന്റെ കണ്ടെത്തല്‍. ട്രേഡ് സ്റ്റാറ്റസ് നിര്‍ബന്ധമായും യൂറോപ്യന്‍ യൂണിയന്റെ നിയമം അനുസരിച്ച് ആപ്പ് ഡവലപ്പര്‍മാര്‍ കൈമാറണം. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്ഡേറ്റ് ചെയ്യുന്നതിനും ഡവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് ചട്ടം. 

2024 ഫെബ്രുവരി 17നകം സ്റ്റാറ്റസ് സമര്‍പ്പിച്ചില്ലെങ്കില്‍, യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ പാലിക്കുന്നതിനായി ആപ്പ് സ്റ്റോറില്‍ നിന്ന് അവരുടെ
ആപ്പുകള്‍ നിരോധിക്കുമെന്നായിരുന്നു ആപ്പിളിന്റെ മുന്നറിയിപ്പ്. ഇത് പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് 135,000 ആപ്പുകള്‍ ആപ്പിള്‍ കമ്പനി ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ആപ്ലിക്കേഷനുകളുടെ ട്രേഡര്‍ സ്റ്റാറ്റസ് ഡവലപ്പര്‍മാര്‍ നല്‍കിയാല്‍ നിരോധിക്കപ്പെട്ട ആപ്പുകള്‍ വീണ്ടും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ലഭ്യമാകും.

Exit mobile version