കേരള പഞ്ചായത്ത്/ മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈടാക്കുന്ന അപേക്ഷാഫീസ്, പെർമ്മിറ്റ് ഫീസ് എന്നിവ 2023 ഏപ്രില്‍ 10 മുതലുള്ള നിരക്ക് പ്രകാരം ഒടുക്കിയവർക്ക് അധികമായി ഒടുക്കിയ തുക തിരികെ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 15 വരെ നീട്ടി. അപേക്ഷകളിന്മേൽ അർഹമായ റീഫണ്ട് ഫെബ്രുവരി 28നകം നൽകണമെന്നും സർക്കാർ നിർദേശിച്ചു.
കെട്ടിട പെർമ്മിറ്റ് ഫീസ് റീഫണ്ടിനുള്ള അപേക്ഷാ തീയതി നീട്ടി

