Site icon Janayugom Online

റേഷന്‍കട ലൈസന്‍സിനായി അപേക്ഷിക്കാം

ജില്ലയില്‍ വിവിധ താലൂക്ക് സപ്ലൈ ഓഫി­സുകളുടെ പരിധിയില്‍ റേഷന്‍ കട ലൈസന്‍സിനായി ജില്ലാ സ­പ്ലൈ ഓഫിസ് അപേക്ഷ ക്ഷ­ണിച്ചു. 25 റേഷന്‍ കടകള്‍ക്കുള്ള ലൈസന്‍സിനാണ് വിജ്ഞാപനമിറങ്ങിയത്.
ഒഴിവുള്ള റേ­ഷന്‍ കടകളുടെ പട്ടികതിരുവനന്തപുരം കോര്‍പ്പറേഷന്‍ ചെമ്പഴന്തി വാര്‍ഡില്‍ ആനന്ദേശ്വരം (പട്ടികജാതി), അണമുഖം വാര്‍ഡില്‍ കുമാരപുരം (പട്ടികജാതി), അണമുഖം വാര്‍ഡില്‍ ചെന്നിലോട് കോളനി (പട്ടികജാതി), കിണവൂര്‍ വാര്‍ഡില്‍ വയലിക്കട (ഭിന്നശേഷി), തിരുവല്ലം വാര്‍ഡില്‍ പാച്ചല്ലൂര്‍ ജങ്ഷന്‍ (പട്ടികജാതി), ആക്കുളം വാര്‍ഡില്‍ പുലയനാര്‍ക്കോട്ട (പട്ടികജാതി), വെങ്ങാനൂര്‍ പഞ്ചായത്ത് ആഴാകുളം വാര്‍ഡില്‍ മുട്ടയ്ക്കാട്, ചിറയില്‍(ഭിന്നശേഷി).

നാലാഞ്ചിറ വാര്‍ഡില്‍ കേശവദാസപുരം-ഉള്ളൂര്‍ റോഡ്(പട്ടികജാതി), നെടുമങ്ങാട് താലൂക്കിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റി 34ാം വാര്‍ഡില്‍ പരിയാരം ഗുരുമന്ദിരം (ഭിന്നശേഷി), ഇരിഞ്ചയം വാര്‍ഡില്‍ കുശര്‍ക്കോട് (പട്ടികജാതി), നന്ദിയോട് പഞ്ചായത്ത് നന്ദിയോട് വാര്‍ഡില്‍ പയറ്റടി പുലിയൂര്‍ (പട്ടികവര്‍ഗം), പാങ്ങോട് പഞ്ചായത്ത് പാങ്ങോട് വാര്‍ഡില്‍ പാങ്ങോട് (പട്ടികജാതി), വെള്ളനാട് പഞ്ചായത്ത് ചാങ്ങ വാര്‍ഡില്‍ ചാങ്ങ (പട്ടികവര്‍ഗം), കല്ലറ പഞ്ചായത്ത് മുതുവിള വാര്‍ഡില്‍ മുതുവിള(പട്ടികജാതി). നെയ്യാറ്റിന്‍കര താലൂക്കിലെ ബാലരാമപുരം പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ വില്ലിക്കുളം (പട്ടികജാതി), തലയില്‍ വാര്‍ഡില്‍ ആലുവിള (പട്ടികജാതി), കാരോട് പഞ്ചായത്ത് കാരോട് വാര്‍ഡില്‍ കാരോട് (പട്ടികജാതി), പാറശാല പഞ്ചായത്ത് മുള്ളുവിള വാര്‍ഡില്‍ സമുദായപ്പറ്റ് മുര്യങ്കര (പട്ടികജാതി), പൂവാര്‍ പഞ്ചായത്ത് പൂവാര്‍ വാര്‍ഡില്‍ ചന്തവിളാകം (ഭിന്നശേഷി). ചിറയിന്‍കീഴ് താലൂക്കിലെ കരവാരം പഞ്ചായത്ത് കരവാരം വാര്‍ഡില്‍ വെയിലൂര്‍ (പട്ടികജാതി), കിളിമാനൂര്‍ പഞ്ചായത്ത് മലയാമഠം വാര്‍ഡില്‍ ആര്‍ആര്‍വി ജങ്ഷന്‍(ഭിന്നശേഷി), മലയാമഠം വാര്‍ഡി ല്‍ മലയാമഠം (പട്ടികജാതി). വര്‍ക്കല താലൂക്കിലെ നാവായിക്കുളം പഞ്ചായത്ത് കുടവൂര്‍ വാര്‍ഡില്‍ കലവൂര്‍ക്കോണം(ഭിന്നശേഷി), വെട്ടൂര്‍ പഞ്ചായത്ത് പുത്തന്‍ചന്ത വാര്‍ഡില്‍ വെട്ടൂര്‍ (ഭിന്നശേഷി), വെട്ടൂര്‍ പഞ്ചായത്ത് റാത്തിക്കല്‍ വാര്‍ഡില്‍ റാത്തിക്കല്‍ (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. 

താ­ല്പര്യമുള്ളവര്‍ അപേക്ഷകള്‍ നവംബര്‍ 16 വൈകിട്ട് അഞ്ചിനകം തപാലിലോ നേരിട്ടോ ജി­ല്ലാ സപ്ലൈ ഓഫിസില്‍ സ­മര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അ­പേ­ക്ഷാഫോറം www.civi­ls­upp­lieskerala.gov.in വെബ്­സൈ­റ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെ­യ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലും ലഭ്യമാണ്. ഫോണ്‍ 0471 — 2731240.

You may also like this video

Exit mobile version