ഇറാനിലെ പരമോന്നത നേതാവായി ആയത്തുല്ല അലി ഖമനയിയുടെ മകൻ മുജ്തബ ഖമനയിയെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ.
മുജ്തബയുടെ നിയമനം ഒരു പാരമ്പര്യ ഭരണത്തിലേക്കുള്ള മാറ്റമാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങുകയും ഭരണകൂട വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇന്റർനെറ്റ് നിയന്ത്രിച്ചും സൈന്യത്തെ വിന്യസിച്ചും ഈ നീക്കങ്ങളെ ഭരണകൂടം അടിച്ചമർത്താൻ ശ്രമിക്കുന്നുണ്ട്. ഇസ്രയേൽ‑യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിക്ക് പകരക്കാരനായാണ് 56 കാരനായ മൊജ്തബ പരമോന്നത നേതാവാകുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ചേർന്ന 88 അംഗ വിദഗ്ധ സമിതിയിൽ പോലും ശക്തമായ എതിർപ്പുകൾ ഉയർന്നു. എട്ട് അംഗങ്ങൾ സമ്മേളനം ബഹിഷ്കരിച്ചതായും റിപ്പോർട്ടുകളുണ്ട്. മുജ്തബയ്ക്ക് മതിയായ മതപരമായ യോഗ്യതകളില്ലെന്ന് ഒരു വിഭാഗം പുരോഹിതർ വാദിക്കുന്നു.
പരമോന്നത നേതാവായി മുജ്തബയുടെ നിയമനം ഒരു പാരമ്പര്യ ഭരണത്തിലേക്കുള്ള മാറ്റം; ഇറാനിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ

