Site icon Janayugom Online

വി സി നിയമനം; സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ​മൂന്നുമാസത്തേക്ക് നീട്ടി

കേരള സര്‍വകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ​ഗവര്‍ണര്‍ വീണ്ടും മൂന്നുമാസത്തേക്ക് നീട്ടി. സര്‍വകലാശാല ആക്ട് അനുസരിച്ച് ഒരുതവണ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കാന്‍ കഴിയില്ലെന്നിരിക്കെയാണ് ​രണ്ടാമതും കാലാവധി നീട്ടിനല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസം കൂടി നീട്ടിയിരുന്നു. നീട്ടി നല്‍കിയ കാലാവധി ഇന്നലെ തീര്‍ന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനമിറക്കിയത്. 

യുജിസിയുടെയും ചാൻസലറുടെയും മാത്രം പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചതാണ് ഇപ്പോഴത്തെ സെര്‍ച്ച് കമ്മിറ്റി.
ഇത് നിയമവിരുദ്ധമാണെന്നും പുതിയ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നുമായിരുന്നു കേരള സര്‍വകലാശാല സെനറ്റ് ആവശ്യപ്പെട്ടത്.
കേരള സര്‍വകലാശാലയിലെ വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നിര്‍ദേശിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയത്തിലാണ് ഇപ്പോള്‍ വീണ്ടും ​ഗവര്‍ണറുടെ ഇടപെടല്‍. 

Eng­lish Summary;Appointment of VC; The term of the search com­mit­tee has been extend­ed for three months

You may also like this video

Exit mobile version