Site icon Janayugom Online

സ്കൂളിലേക്ക് അപ്രോച്ച് റോഡ്: ഉദ്ഘാടനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ നിര്‍വഹിച്ചു

road

ജുവൈസയിലുള്ള ഷാർജ ഇന്ത്യൻ സ്‌കുളിലേക്കുള്ള അപ്രോച്ച് റോഡ് ഷാർജ ഇന്ത്യൻ അസോസിയേഷൻ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ ഉദ്ഘാടനം ചെയ്തു. എസ്ആർടിഎയുടെ സഹകരണത്തോടെ നിർമ്മിച്ച ഈ റോഡ് യാഥാർത്ഥ്യമായതോടെ നിലവിലുണ്ടായിരുന്നതിനേക്കാളും മൂന്നു കിലോമീറ്ററോളം അകലം കുറയാനും സമയം ലാഭിക്കാനുമായി. ഷാർജ ഇന്ത്യൻ അസോസിയേഷനു കീഴിൽ ആൺകുട്ടികൾക്കായി 2018 ലാണ് നിലവിൽ ആറായിരത്തോളം വിദ്യാർത്ഥികളുള്ള സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ചടങ്ങിൽ പ്രസിഡന്റ് അഡ്വ. വൈ എ റഹീം, ദുബൈ ഇന്ത്യൻ കോൺസൽ ഉത്തം ചന്ദ്, അസോസിയേഷൻ ഭാരവാഹികളായ ടി വി നസീർ, ശ്രീനാഥ് കാടഞ്ചേരി, മാത്യു ജോൺ, ബാബു വർഗീസ്, സ്‌കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, വൈസ് പ്രിൻസിപ്പൽ രാജീവ് മാധവൻ, ഗുബൈബ പ്രിൻസിപ്പൽ ഡോ.പ്രമോദ് മഹാജൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോയ് മാത്യു, കെ.ടി.നായർ, സാം വർഗീസ്, അബ്ദുമനാഫ്, കബീർ ചാന്ദാങ്കര, സുനിൽ രാജ് തുടങ്ങിയവർ സംബന്ധിച്ചു.

Eng­lish Sum­ma­ry: Approach Road to School: Inau­gu­ra­tion by Shar­jah Indi­an Asso­ci­a­tion Patron Ahmed Muham­mad Hamad Al Midfa

You may also like this video

Exit mobile version