Site iconSite icon Janayugom Online

രാഷ്ട്രപതിയുടെ അംഗീകാരം; വനിത സംവരണ ബിൽ നിയമമായി

വനിത സംവരണ ബിൽ രാഷ്ട്രപതി ദ്രൗപതി മു‍ര്‍മു ഒപ്പ് വച്ചതോടെ നിയമമായി. വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലിൽ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. നീണ്ട ചർച്ചകൾക്കു ശേഷം ലോക്‌സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു.
രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. എന്നാൽ ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്‌സഭയിലും ബിൽ പാസായിരുന്നു. അതേസമയം, വനിത സംവരണം 2026ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. 2026 ലേ സെൻസസ് നടപടികൾ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

Eng­lish Summary:Approval by the Pres­i­dent; Wom­en’s Reser­va­tion Bill becomes law

You may also like this video

Exit mobile version