പച്ചയും നീലയും ചുവപ്പും മഞ്ഞയും വർണ്ണങ്ങൾ കാൻവാസിൽ നിറച്ച് ആറളം വന്യജീവി സങ്കേതത്തിലെ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് സംസ്ഥാന ചിത്രകലാ ക്യാമ്പിന് തുടക്കമായി. വന്യജീവി സങ്കേതത്തിലെ ഇടതൂർന്ന മരങ്ങളും, ആവാസകേന്ദ്രങ്ങളും, അവിടത്തെ ജീവചാലങ്ങളും ചെടികളും പൂക്കളം ചിത്രകാരന്മാർ ചിത്രങ്ങളായി കാൻവാസിൽ ആവിഷ്കരിച്ചു.
ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകാർ കേരള, ആറളം വൈൽഡ് ഡിവിഷനുമായി സഹകരിച്ചാണ് രണ്ടു ദിവസത്തെ സംസ്ഥാന ചിത്രകലാക്യാമ്പ് ഒരുക്കിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ജില്ലകളിൽ നിന്നുമുള്ള ഇരുപത്തിയഞ്ച് ചിത്രമെഴുത്തുകാർ ക്യാമ്പിൽ പങ്കെടുത്തു. ആറളം വൈൽഡ് ലൈഫ് ഡിവിഷൻ വാർഡൻ ജി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ആറളം വൈൽഡ് ലൈഫ് റേഞ്ച് അസിസ്റ്റൻ്റ് വാർഡൻ രമ്യ രാഘവൻ അധ്യക്ഷത വഹിച്ചു. ആറളം ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ, ക്യാമ്പ് ഡയരക്ടർ ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ, പിജി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

