Site iconSite icon Janayugom Online

ആറന്മുള വള്ളംകളി; മേലുകരയ്ക്കും കോറ്റാത്തൂരിനും മന്നം ട്രോഫി

പമ്പയുടെ ഓളപരപ്പില്‍ ആവേശകരമായി നടന്ന ആറന്മുള ഉതൃട്ടാതി ജലമേളയിൽ എ ബാച്ചിൽ മേലുകര പളളിയോടവും, ബി ബാച്ചിൽ കോറ്റാത്തുർ പളളിയോടവും മന്നം ടോഫി കരസ്ഥമാക്കി. എ ബാച്ചിൽ അയിരൂർ, മല്ലപ്പുഴശ്ശേരി, ഇടശേരിമല കിഴക്ക് പളളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി, ബി ബാച്ചിൽ കോടിയാട്ടുകര, ഇടപ്പാവൂർ, തൈമറവുംകര എന്നിവയ്ക്ക് ആണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ. എ ബാച്ച്‌ ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ മുന്നിലെത്തി. ഓതറയും കീഴുകരയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബീ ബാച്ച്‌ ലൂസേഴ്സ് ഫൈനലിൽ വൻമഴി പള്ളിയോടം പ്രമസ്ഥാനത്തെത്തി. കീക്കൊഴൂർ — വയലത്തല രണ്ടാമതും കടപ്ര മൂന്നാമതും തുഴഞ്ഞെത്തി. ആർ ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫി നേടിയത് നെല്ലിക്കൽ പള്ളിയോടമാണ്. 

ജലമേളയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പളളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാംബദേവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമാ താരം ജയസൂര്യ മുഖ്യാതിഥിയായി പങ്കെടുത്ത് സുവനീർ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, മുൻ എം എൽ എ മാരായ എ പത്മകുമാർ, മാലേത്ത് സരളാദേവി, രാജു ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.

Exit mobile version