Site icon Janayugom Online

വേറിട്ട ഉദ്ഘാടന ചടങ്ങായി മാറിയ ആറന്മുള ഉപജില്ലാസ്ക്കൂള്‍ കലോത്സവം

കെജിഎഫ് നായകൻ റോക്കി ഭായിയെയും,ചിന്നദളപതി വിജയിയേയുമൊക്കെ വെടിയുണ്ട വേഗത്തിൽ വരച്ച് പത്തനംതിട്ടയിലെ ആറന്മുള ഉപജില്ലാ കലോത്സവം ഉദ്ഘാടനച്ചടങ്ങ് മാസ്സാക്കി ജിതേഷ്ജി. കലോത്സവം ഉദ്ഘാടനച്ചടങ്ങ് വർണ്ണാഭമാക്കാൻ ചിത്രകാരന്മാർക്കിടയിലെ സൂപ്പർതാരപരിവേഷമുള്ള വരവേഗരാജാവ് ജിതേഷ്ജി എത്തിയത് മത്സരാർത്ഥികളെയും, രക്ഷിതാക്കളെയും, സംഘാടകരെയും ഒരുപോലെ ആവേശഭരിതരാക്കി. 

തന്റെതായ സിഗ്‌നേച്ചർ ശൈലിയിൽ വരവേഗവിസ്മയത്തിലൂടെയാണ് അദ്ദേഹം കലോത്സവം ഉദ്ഘാടനം ചെയ്തത്. ന്യു ജനറേഷനു ആവേശം പകരുന്ന അത്യന്തം വേറിട്ട ഇന്ററാക്റ്റീവ് രീതിയിലാണ് ഇക്കുറി കലാമത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത്. ബ്രഹ്‌മാണ്ഡ സിനിമകളിലെ നായകരായ കെ ജി എഫ് നായകൻ റോക്കി ഭായിയെയും, ചിന്നദളപതി വിജയ് യെയും, സൂപ്പർസ്റ്റാർ മോഹൻലാലിനെയുമൊക്കെ അതിവേഗത്തിൽ വരച്ച് ജിതേഷ്ജി സദസ്സിന്റെ ഹർഷാരവം ആവോളം ഏറ്റുവാങ്ങി.

വാക്കും,വരയും സമഞ്ജസമായി സമന്വയിച്ച അവിസ്മരണീയമായ ദൃശ്യാനുഭവമാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ പ്രേക്ഷകർക്ക് പകർന്നു നൽകിയത്. കലോത്സവംപൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം സംഗീതജ്ഞൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ നിർവ്വഹിച്ചു കിടങ്ങന്നൂർ എസ് ജി വി ജി വി എച്ച് എസ് എസിൽ വെച്ചു നടന്ന ഉദ്ഘാടനസമ്മേളനത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസസ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി . എസ്ജിവിജി ഹയർസെക്കന്ററി സ്കൂൾ മാനേജർ കൃഷ്ണാനന്ദ പൂർണ്ണിമാ അനുഗ്രഹപ്രഭാഷണം നടത്തി പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ദീപ നായർ, എസ്ജിവിജി സ്കൂൾപ്രിൻസിപ്പൽ ഷൈലജ കെ നായർ,പ്രഥമാധ്യാപിക മായാ ലക്ഷ്മി എസ്, സ്കൂൾ പിടിഎ പ്രസിഡന്റ് രാജേഷ് ആർ, തുടങ്ങിവർ പ്രസംഗിച്ചു .ആറന്മുള ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിഷ ജെ സ്വാഗതവും സ്വീകരണകമ്മറ്റി കൺവീനർ അജിത് എബ്രഹാം കൃതജ്ഞതയും പറഞ്ഞു

Eng­lish Sum­ma­ry: Aran­mu­la sub­dis­trict School Arts Fes­ti­val which became a sep­a­rate inau­gu­ra­tion ceremony

You may also like this video:

Exit mobile version